കോവിഡ് വാക്സിൻ നൽകുന്നതിന് തയ്യാറെടുക്കാൻ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങൾക്കുംകേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി

December 31, 2020

കോവിഡ് വാക്സിൻ നൽകുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഏർപ്പെടുത്താൻ കേന്ദ്രഗവൺമെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യസെക്രട്ടറി ശ്രീ രാജേഷ് ഭൂഷണിന്റെ, നേതൃത്വത്തിൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർ,എൻഎച്ച്എം -എം ഡി മാർ, സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആരോഗ്യഭരണകർത്താക്കൾ എന്നിവരുമായി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. വാചക്സിൻ നല്കുന്നതിനുള്ള ഡ്രൈ റൺ 2021 ജനുവരി രണ്ടിന് (ശനിയാഴ്ച) എല്ലാസംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തും. സംസ്ഥാന തലസ്ഥാനങ്ങളിൽ കുറഞ്ഞത്മൂന്ന് പ്രദേശത്തെങ്കിലും ഡ്രൈ റൺ നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും കേരളവുംമറ്റു നഗരങ്ങളിൽ ആണ്ഡ്രൈ റൺ നടത്താൻ ഉദ്ദേശിക്കുന്നത്. കോ-വിൻ പോർട്ടലിന്റെ ഉപയോഗം, വാക്സിൻ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ എന്നിവയുണ്ടെങ്കിൽതിരിച്ചറിയുന്നതിനായാണ് ഡ്രൈ റൺ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തും ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ, വാക്സിൻ സ്വീകരിക്കുന്നതിനുള്ള 25ആരോഗ്യപ്രവർത്തകരെ കണ്ടെത്തണം. ഇവരുടെ വിവരങ്ങൾ കോ-വിൻ പോർട്ടലിൽരേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. ഡ്രൈ റണ്ണുമായി ബന്ധപ്പെട്ടവിശദാംശങ്ങൾ സംസ്ഥാനങ്ങളിലെ കർമസമിതി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കാനുംനിർദേശമുണ്ട്. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1685195

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

December 31, 2020

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 2020-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിംഗ് …

കോവിഡ് പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

December 13, 2020

•   ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ച് മാത്രം  പോളിങ് ബൂത്തില്‍ പ്രവേശിക്കണം.•  വോട്ട് ചെയ്യാന്‍ കുട്ടികളെ കൊണ്ടുപോകരുത്.•  പോളിങ് സ്റ്റേഷന്റെ പരിസരത്തും ക്യൂവിലും കൃത്യമായ അകലം പാലിക്കണം.•  പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും വോട്ട് ചെയ്ത് കഴിഞ്ഞും കൈകള്‍ സാനിറ്റൈസ് …

സ്‌കൂളുകളിലെ ഫീസ്ഘടന: മാര്‍ഗനിര്‍ദേശങ്ങളായി

December 11, 2020

2020-21 വര്‍ഷത്തില്‍ സ്‌കൂളുകള്‍ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തില്‍ 2020-21 അധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ നടത്തിപ്പിന് ആവശ്യമായതില്‍ അധികം തുക ഈടാക്കരുത്. നേരിട്ടോ …

തദ്ദേശ തിരഞ്ഞെടുപ്പ് കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

December 2, 2020

ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി  (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച്  വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍  പുറപ്പെടുവിച്ചു.വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ക്കോ ക്വാറന്റൈനിലുള്ളവര്‍ക്കോ പോസ്റ്റല്‍ വോട്ട് …

പ്രചാരണങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍

November 20, 2020

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സമുദായങ്ങള്‍, ജാതികള്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നയപരിപാടികളെക്കുറിച്ച് മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ …

സർക്കാർ കലണ്ടറിനും ഡയറിക്കുമുള്ള ഇൻഡന്റ് സമർപ്പണം: മാർഗ്ഗനിർദ്ദേശങ്ങളായി

November 17, 2020

തിരുവനന്തപുരം: 2021 ലെ സർക്കാർ കലണ്ടറിന്റെയും ഡയറിയുടെയും ദിനസ്മരണയുടെയും വിതരണത്തിനായി ഇൻഡന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് പൊതുഭരണ വകുപ്പ്  മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. 2020ൽ ഇൻഡന്റിന് അർഹതയുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് 2021ലേയ്ക്കുള്ള ഇൻഡന്റിനും അർഹതയുണ്ടാകും. www.gad.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിലവിലുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. …

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി

September 15, 2020

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശം പൊതുഭരണ വകുപ്പ്  പുറത്തിറക്കി. അതിഥി തൊഴിലാളികള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍  (covid19jagrathapublicservicesadithiregitsrationenter detailssubmit)  രജിസ്റ്റര്‍ ചെയ്യണം. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നല്‍കുന്ന വിവരം തൊഴില്‍ …

കോവിഡ് കാലത്തെ പരോൾ മാനദണ്ഡങ്ങൾ കുറ്റവാളികൾ മുതലെടുക്കാൻ അവസരമൊരുക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

September 6, 2020

ന്യൂഡൽഹി: കോവിഡ് കാലത്ത് ജയിലിനുള്ളിൽ കുറ്റവാളികളുടെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി നൽകുന്ന പരോൾ കുറ്റവാളികൾ ദുരുപയോഗപ്പെടുത്താൻ ഉള്ള സാഹചര്യം ഉണ്ടാകരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. സമൂഹത്തിനോ വ്യക്തികൾക്കോ കോവിഡ് കാലങ്ങളിൽ നൽകുന്ന പരോളിൽ നിന്ന് സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുക്കരുത് …

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു; മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റില്‍

July 26, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. കാരുണ്യ സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് ചികിത്സയ്ക്കായി റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലേയും കൊവിഡ് ചികിത്സാനിരക്കുകളാണ് നിശ്ചയിച്ച് ഉത്തരവിറക്കിയത്. …