കിഫ്ബി ഇടപാടിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ഹാജരാകാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക്

August 4, 2022

തിരുവനന്തപുരം: കിഫ്ബി ഇടപാടിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതിൽ തീരുമാനമെടുത്തിട്ടില്ലന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. വിരട്ടാമെന്ന് കരുതേണ്ട, തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും തോമസ് ഐസക് വിശദീകരണം നൽകി. എന്താണ് …

വിദേശത്തേക്ക് പോകാൻ ശ്രമിച്ച സിഎസ്ഐ ബിഷപ്പിനെ എയർപോർട്ടിൽ തടഞ്ഞ് ഇഡി സംഘം

July 26, 2022

തിരുവനന്തപുരം: കള്ളപ്പണക്കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാൻ ശ്രമിച്ച സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞ് ഇഡി സംഘം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. 27/07/22 ബുധനാഴ്ച ചോദ്യം ചെയ്യലിലായി കൊച്ചിയിൽ ഹാജരാകണം എന്ന …

നാഷണൽ ഹെറാൾഡ് കേസ് രാഹുൽഗാന്ധിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി.

June 13, 2022

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വിശദമായ ചോദ്യംചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യംചെയ്യൽ നീണ്ടു നിന്നത്. രാജ്യ തലസ്ഥാനം ഇപ്പോഴും സംഘർഷഭരിതം ആണ്. ഇ ഡി ഓഫീസിന് മുന്നിൽ …

ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ്

May 21, 2022

ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് …

കള്ളപ്പണം: അനില്‍ ദേശ്മുഖ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

November 7, 2021

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്പെഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് ദിവസത്തെ കൂടി കസ്റ്റഡി കാലാവധി ആവശ്യപ്പെട്ടെങ്കിലും കോടതി …

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു; സരിത്ത് ഒന്നാം പ്രതി

October 22, 2021

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് മൂവായിരം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പി എസ് സരിത്താണ് കേസിലെ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇരുപത്തി ഒന്‍പതാം പ്രതിയാണ്. …

ഇ ഡിയ്ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യരുത്

March 31, 2021

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം തള്ളികൊണ്ടാണ് ബുധനാഴ്ച(31/03/21)ഹൈക്കോടതി ഉത്തരവ്. ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇഡി നല്‍കിയ ഹര്‍ജി ഏപ്രിൽ എട്ടിന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി …

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസിൽ സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി, ഏഴു ദിവസം പറ്റില്ല , രണ്ട് ദിവസം ചോദ്യം ചെയ്യാം

March 31, 2021

കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസിൽ സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി. രണ്ട് ദിവസം സന്ദീപിൻ്റെ മൊഴിയെടുക്കാനാണ് 31/03/21ബുധനാഴ്ച എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയത്. സന്ദീപ് നായരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. സന്ദീപ് …

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

March 24, 2021

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മാർച്ച് 30 വരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് 24/03/21 ബുധനാഴ്ച കോടതിയുടെ നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേ ഏർപ്പെടുത്തണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഹൈക്കോടതി …

വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സ്പീക്കർ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടു, ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കുന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്

March 23, 2021

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കുന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയാണ് 23/03/21 ചൊവ്വാഴ്ച പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടു …