ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ്: പാലക്കാട് ജില്ലയിലെ ചെറുകിട സംരഭകര്‍ക്ക് അടിയന്തര വായ്പാ അപേക്ഷ സമര്‍പ്പിക്കാം
കോവിഡ് ലോക്ഡൗണ്‍ മൂലം വായ്പ അടക്കാന്‍ ബുദ്ധിമുട്ടുന്ന സംരംഭകര്‍ക്ക് അടിയന്തര വായ്പയ്ക്കായി ഇപ്പോള്‍ അപേക്ഷ നല്‍കാം. വായ്പ എടുത്ത തുകയില്‍ ഇരുപതു കോടി രൂപ വരെ ബാക്കിയുള്ളവര്‍ക്കാണ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രകാരമുള്ള ഈ വായ്പ ലഭിക്കുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗത്തില്‍ പെട്ട സംരംഭകര്‍ക്കാണ് അര്‍ഹതയെന്ന് പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു. 2020 ഫെബ്രുവരി 29 വരെ ബാധ്യതയുള്ള തുകയുടെ 20 ശതമാനം വരെയായിരിക്കും വായ്പ നല്‍കുക. അടിയന്തര വായ്പാ ഗാരണ്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും ഈടില്ലാതെ വായ്പ നല്‍കുക. 9.25 ശതമാനമായിരിക്കും പലിശ. നിലവില്‍ വായ്പ എടുത്തിട്ടുള്ള ബാങ്ക്, ധനകാര്യ സ്ഥാപനം വഴിയാണ് അപേക്ഷ നല്‍കേണ്ടത്.