കോർപ്പറേറ്റ് സൗഹൃദ ബജറ്റെന്ന് ചെന്നിത്തല, ചരിത്രത്തിലെ മികച്ച ബജറ്റെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പടക്കങ്ങള്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തിലും യാതൊരുവിധ ആശ്വാസ നടപടികളുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും ചെന്നിത്തല. സര്‍ക്കാര്‍ എല്ലാ രംഗത്ത് നിന്നും പിന്മാറുന്നു. …

കോർപ്പറേറ്റ് സൗഹൃദ ബജറ്റെന്ന് ചെന്നിത്തല, ചരിത്രത്തിലെ മികച്ച ബജറ്റെന്ന് കെ സുരേന്ദ്രൻ Read More

‘കര്‍ഷകരുടെ കൂട്ടക്കുരുതിക്ക് മോദി പദ്ധതിയിട്ടു’വെന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകള്‍ പങ്കുവെച്ചു, 250 ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത 250ഓളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍ ഇന്ത്യ. മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (#ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷ പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് …

‘കര്‍ഷകരുടെ കൂട്ടക്കുരുതിക്ക് മോദി പദ്ധതിയിട്ടു’വെന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകള്‍ പങ്കുവെച്ചു, 250 ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു Read More

ഏഴ് തുറമുഖങ്ങളുടെ വികസനത്തിനായി 2,000 കോടി രൂപ, റെയില്‍വേ പദ്ധതികള്‍ക്കായി 1.10 ലക്ഷം കോടി

ന്യൂഡൽഹി: തുറമുഖ വികസനത്തിന് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏഴ് തുറമുഖങ്ങളുടെ വികസനത്തിനായി 2,000 കോടി രൂപ വകയിരുത്തി. പൊതു- സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി. റെയില്‍വേ പദ്ധതികള്‍ക്കായി 1.10 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഏഴ് തുറമുഖങ്ങളുടെ വികസനത്തിനായി 2,000 കോടി രൂപ, റെയില്‍വേ പദ്ധതികള്‍ക്കായി 1.10 ലക്ഷം കോടി Read More

കേന്ദ്ര ബഡ്ജറ്റ് , 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റിന് വിധേയരാകണം

ന്യൂഡൽഹി: ഗതാ​ഗത മേഖലയിൽ പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി. വോളന്ററി വെഹിക്കിൾ സ്ക്രാപ്പിം​ഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ്ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ​ഗതാ​ഗതത്തിന്റെ കാര്യത്തിൽ ഈ കലാവാധി 15 വർഷമാണ്. …

കേന്ദ്ര ബഡ്ജറ്റ് , 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റിന് വിധേയരാകണം Read More

ശുദ്ധജല വിതരണത്തിന് 2,87,000 കോടി രൂപ, വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ

ന്യൂഡൽഹി: ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ ജല്‍ ജീവന്‍ മിഷന്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ വകയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 42 നഗരങ്ങളില്‍ ശുദ്ധവായു …

ശുദ്ധജല വിതരണത്തിന് 2,87,000 കോടി രൂപ, വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ Read More

വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കും , ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ജമ്മു കശ്മീരിനായി വാതക പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കും എന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. മൂന്നു വർഷത്തിനകം 100 നഗരങ്ങളെക്കൂടി പാചകവാതക വിതരണ ശൃംഖലയിൽ എത്തിക്കും. …

വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കും , ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ Read More

കേന്ദ്ര ബഡ്ജറ്റ്, ആരോഗ്യമേഖലയുടെ വികസനത്തിനായി 64,180 കോടി രൂപയുടെ പാക്കേജ്

ന്യൂഡൽഹി: 2021 ലെ കേന്ദ്ര ബഡ്ജറ്റിൽ ആരോഗ്യമേഖലയുടെ വികസനത്തിനായി 64,180 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിനായി മാത്രം 35,000 രൂപ വകമാറ്റിയതായി മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ …

കേന്ദ്ര ബഡ്ജറ്റ്, ആരോഗ്യമേഖലയുടെ വികസനത്തിനായി 64,180 കോടി രൂപയുടെ പാക്കേജ് Read More

കാർഷിക നിയമം , ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

ന്യൂഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയില്‍ പ്രതിപക്ഷ ബഹളം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. അതേസമയം, ബജറ്റ് അവതരണം സമാനതകളില്ലാത്ത പ്രതിസന്ധി കാലത്താണെന്ന് ധനമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയിച്ചു. കൊവിഡ് കാലത്ത് 80 കോടി ജനങ്ങള്‍ക്ക് …

കാർഷിക നിയമം , ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം Read More

കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി അതിജീവിച്ചാണ് ബജറ്റ് തയാറാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അതിനിടെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നു. കാർഷിക നിയമങ്ങൾക്കെതിരെയാണ് പ്രതിഷേധം. കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ …

കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു Read More

കേന്ദ്രബജറ്റ് അവതരണത്തിന് തൊട്ടു മുൻപ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

ന്യൂഡൽഹി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പിനിടയില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റ് അവതരണത്തിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയില്‍ വന്‍ കുതിപ്പ്. ഓഹരിവിപണിയില്‍ 450 പോയിന്റിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ആറുദിവസം താഴ്ന്നുനിന്ന ശേഷമാണ് ഈ ദിനത്തിലെ വന്‍ കുതിപ്പ്. …

കേന്ദ്രബജറ്റ് അവതരണത്തിന് തൊട്ടു മുൻപ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് Read More