തിരുവനന്തപുരം: കോവിഡു കാലത്ത് അവതരിപ്പിച്ച ബജറ്റിന് റെക്കോഡ് ദൈർഘ്യം . സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ധനമന്ത്രി ടി. എം തോമസ് ഐസക് വെളളിയാഴ്ച(15/01/21) അവതരിപ്പിച്ചത്. മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ടാണ് തോമസ് ഐസക്കിൻ്റെ ബജറ്റ് പ്രസംഗം നീണ്ടത്. സംസ്ഥാന...
Read full story
തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്നും മന്ത്രി പറഞ്ഞു. ദരിദ്രരായ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും. മുന്നാക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ...
Read full story
തിരുവനന്തപുരം: മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ് ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടുനൽകാനുമുള്ള താൽപര്യം ടാറ്റ എസ്റ്റേറ്റ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ടൂറിസം സ്ഥലങ്ങളുടെ പശ്ചാത്തലം വികസിപ്പിക്കാൻ 117 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും...
Read full story
തിരുവനന്തപുരം: സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പട്ടികയിൽ ഉൾപ്പെടുത്തും. മൂന്നു മുതല്‍ നാലുലക്ഷം പേര്‍ വരെ പട്ടികയില്‍ ഉണ്ടാകും. ജോലിയില്ലാത്തവരും വരുമാനമില്ലാത്തവർക്കും...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറ് ഇന പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ ബോധപൂര്‍വം ബന്ധപ്പെടുത്തുന്ന പരിപാടിയാണിതെന്നും മന്ത്രി...
Read full story
തിരുവനന്തപുരം: പ്രവാസികൾക്ക് 3000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിദേശത്തെ ജോലി മതിയാക്കി മടങ്ങിവരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയുമാണ് പെൻഷൻ അനുവദിക്കുക. ബജറ്റ് അവതരണ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൊഴില്‍ നഷ്ടപ്പെടുന്ന...
Read full story
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചതായി ധനമന്ത്രി ടി.എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിലെ ​ഗ്രാമീണ മേഖലയിൽ മാത്രമാണ് ഉള്ളത്. ന​ഗരങ്ങളിലേയ്ക്കും വ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ അം​ഗീകരിച്ചിരുന്നില്ല. കേരള സർക്കാർ തൊഴിലുറപ്പ് പദ്ധതി ​ന​ഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു....
Read full story
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലക്കും ശ്രീനാരായണാ ഓപ്പൺ സർവകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു.തൃശൂർ മെഡിക്കൽ കോളജിനെ ക്യാംപസ് മെഡിക്കൽ കോളജായി രൂപാന്തരപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read full story
തിരുവനന്തപുരം: നവീകരണത്തിനായി സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു. ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറൽ...
Read full story
തിരുവന്തപുരം: അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുമെന്നും...
Read full story