
റിപ്പോര്‍ട്ട്
അൻപത്തിയൊന്നാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിലെ ഈ വർഷത്തെ ഇന്ത്യൻ പേഴ്സണാലിറ്റി പുരസ്കാരം മുതിർന്ന അഭിനേതാവ് ബിശ്വജിത്ത് ചാറ്റർജിക്ക്
By ന്യൂസ് ഡെസ്ക്
•
January 24, 2021
ഗോവയിൽ നടക്കുന്ന അൻപത്തിയൊന്നാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിലെ ഇന്ത്യൻ പേഴ്സണാലിറ്റി പുരസ്കാരം ഹിന്ദി, ബംഗാളി സിനിമകളിലെ മുതിർന്ന അഭിനേതാവും, നിർമാതാവും, സംവിധായകനും, ഗായകനുമായ ബിശ്വജിത്ത് ചാറ്റർജിക്ക് 2021 ജനുവരി 24ന് സമ്മാനിച്ചു. ഇന്ന് നടന്ന ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. ഗോവ ഗവർണർ ശ്രീ ഭഗത്സിംഗ് കോശിയാരി, മുഖ്യമന്ത്രി ഡോക്ടർ പ്രമോദ് സാവന്ത്, വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന സഹമന്ത്രി ശ്രീ ബാബുൾ സുപ്രിയോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു 2021 ജനുവരി 16ന് നടന്ന മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Read full story

