ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുവാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് സർവകക്ഷിയോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാകില്ല

September 11, 2020

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുവാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് 11-09-2020, വെള്ളിയാഴ്ച നടന്ന സർവകക്ഷിയോഗത്തിൽ ഐക്യകണ്ഠ്യേന തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് മൂന്നുമാസം പോലും കാലാവധി തികയ്ക്കാൻ ആവില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചാൽ ഉണ്ടാകുന്ന അധികച്ചെലവ് കണക്കിലെടുക്കേണ്ടതാണ്. …