എന്താണ് മോദി അവതരിപ്പിച്ച,ആര്‍.എസ്.എസ്. പിന്തുണയ്ക്കുന്ന പഞ്ചപ്രാണ്‍

March 15, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചും പഞ്ചപ്രാണ്‍ മന്ത്രത്തെ വാനോളം പുകഴ്ത്തിയും അഖില ഭാരതീയ പ്രതിനിധി സഭയില്‍ (എ.ബി.പി.എസ്) ആര്‍.എസ്.എസ്. പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. എന്താണ് ഈ പഞ്ചപ്രാണ്‍? കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പഞ്ചപ്രാണ്‍ മന്ത്രം രാജ്യത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. …

നിയന്ത്രണരേഖയിലെ ചൈനീസ് ശ്രമങ്ങള്‍ ഉഭയകക്ഷിബന്ധത്തെ ബാധിക്കുമ്പോള്‍

March 14, 2023

യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍.എ.സി)യിലെ തല്‍സ്ഥിതി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ബാധിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് സമ്മതിച്ചതിനു ശേഷവും എല്‍.എ.സിയിലെ തല്‍സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയ ശ്രമങ്ങള്‍ ചൈന തുടരുകയാണെന്നാണ് …

തോട്ടം തൊഴിലാളികളുടെ തുണ്ടുഭൂമികള്‍ പിടിച്ചെടുക്കാന്‍ പോലീസും രംഗത്ത്‌

March 13, 2023

മൂന്നാര്‍ : റവന്യൂ ഭൂമിയും കൃഷിക്കാരുടെ ഭൂമിയും വളച്ചുകെട്ടി സ്വന്തമാക്കുന്നതിന്‌ വനംവകുപ്പ്‌ നടത്തുന്ന ശ്രമങ്ങള്‍ വിവാദവും പരാതിയും സമരവുമായി വളരുകയാണ്‌. അതേ പാതയില്‍ പോലീസും സഞ്ചരിക്കുന്ന വാര്‍ത്തയാണ്‌ മൂന്നാറില്‍ കൊരണ്ടിക്കാട്ടില്‍ നിന്നും റിപ്പോര്‍ട്ടായിരിക്കുന്നത്‌. തോട്ടം തൊഴിലാളികളുടെ തുണ്ടുഭൂമികള്‍ പിടിച്ചെടുക്കാന്‍ പോലീസ്‌ പിന്തുണ …

കരിന്തണ്ടന്‍: ചതിയുടെ ചോരമണമുള്ള വയനാടന്‍ ചുരത്തിന്റെ പിതാവ്

March 13, 2023

ശ്രുതി ലാല്‍ മാതോത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യഭരിക്കുന്ന കാലം. പൊന്നും മണ്ണും ഏലവും കുരുമുളകും തേയിലയും എല്ലാം തേടി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കണ്ണുകള്‍ ഇന്ത്യ ഒട്ടാകെ പാഞ്ഞു. ഒടുവില്‍ അവര്‍ കോഴിക്കോടും എത്തി. അടിവാരം വരെ എത്തിയ പട്ടാളത്തിന് പക്ഷെ വയനാട്ടിലേക്ക് …

മോദിയുടെ ജനപ്രീതി വോട്ടാക്കാന്‍ ബിജെപി: കര്‍ണാടകയില്‍ മോദി എത്തിയത് ആറാം തവണ

March 13, 2023

ഭരണവിരുദ്ധ വികാരത്തിനും അഴിമതി ആരോപണങ്ങള്‍ക്കും നടുവിലാണ് കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി ഭരണം നിലനിര്‍ത്താനാണ് പാര്‍ട്ടി ലക്ഷ്യം. ഈ വര്‍ഷം ആറാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക സന്ദര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി …

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കല്‍ കേസിന്റെ പിന്നാമ്പുറം

March 12, 2023

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം എല്‍ജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിക്കും ബാധകമാക്കുന്നതിന് അനുമതി തേടി രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി പരിഗണിച്ചത്. രണ്ട് സ്വവര്‍ഗ ദമ്പതികള്‍ വെവ്വേറെ സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പര്യ …

സിലിക്കണ്‍ വാലി ബാങ്കിന്റെ പതനത്തില്‍ തിരിച്ചടിയേറ്റ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും

March 12, 2023

വമ്പന്‍ ടെക്നോളജി സ്റ്റാര്‍ട്ട്അപ്പുകള്‍ക്കു പണം നല്‍കുന്ന, അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്ക് (എസ്.വി.ബി) പൊട്ടിയതിനേത്തുടര്‍ന്നു നിക്ഷേപകര്‍ പരിഭ്രാന്തിയില്‍. നാല്‍പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് 25 ലക്ഷം ഡോളറിലധികം (ഏകദേശം 20.49 കോടി രൂപ) ഇവിടെ നിക്ഷേപമുള്ളത്. ഇവിടെ 10 ലക്ഷം ഡോളറിലേറെ നിക്ഷേപമുള്ള …

ഫെയ്‌സ് ബുക്കിന് വയസായി: പി92 ആപ്പ് ഒരുക്കി മെറ്റ

March 12, 2023

ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലൊരുക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. എലോണ്‍ മസ്‌ക് ഏറ്റെടുത്തിനു പിന്നാലെ ട്വിറ്ററിലുണ്ടായ പ്രതിസന്ധി മുതലെടുക്കാനാണു മെറ്റയുടെ നീക്കം. പുതിയ ആപ്പിന്റെ പേര് നിശ്ചയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിന് ബദലായി 2016 ല്‍ അവതരിപ്പിക്കപ്പെട്ട മാസ്റ്റഡോണ്‍ അടിസ്ഥാനമാക്കിയാകും പുതിയ ആപ്പ്. പി92 …

ലാലു കുടുംബത്തിനു പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

March 11, 2023

ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ലാലുകുടുംബത്തെ വിടാതെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വസതികളില്‍ റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).കഴിഞ്ഞ ദിവസങ്ങളില്‍ ലാലു പ്രസാദ് യാദവിനെയും ഭാര്യ റാബ്രി …

എന്താണ് എച്ച്3എന്‍2 ?

March 11, 2023

എച്ച്3എന്‍2 വൈറസ് ബാധ രാജ്യത്ത് പടരുകയാണ്. രണ്ട് പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് എച്ച്3എന്‍2. ഹോംങ്കോങ് ഫ്ളൂ എന്നും ഈ രോഗാവസ്ഥ അറിയപ്പെടുന്നു. മനുഷ്യരില്‍ ശ്വാസകോശസംബന്ധമായ അവസ്ഥയിലേക്കാണ് ഇത് നിങ്ങളില്‍ എത്തുന്നത്. കടുത്ത ചുമയാണ് രോഗാവസ്ഥ …