തിരുവനന്തപുരം : പിണറായി സര്‍ക്കാരും കേന്ദ്രവും തമ്മിലുളള ഏറ്റുമുട്ടല്‍ പുതിയ തലങ്ങളിലേക്ക്. പ്രളയ സഹായമായി വിദേശത്തുനിന്നും വന്ന കോടിക്കണക്കിന് രൂപയും നിത്യോപയോഗ സാധനങ്ങളും എങ്ങനെ ചെലവിട്ടെന്ന് അന്വേഷിക്കാനാണ് നീക്കം. ഈ കേസ് കസ്റ്റംസും,എന്‍ഫോഴ്സ്മെന്റ് ഡയററ്റേും വെവ്വേറെ അന്വേഷിക്കും.
പ്രളയശേഷം 2018 ഒക്ടോബറില്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് ശേഷം യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരത്തെ ബാങ്കില്‍ സമാന്തര അക്കൗണ്ടിലേക്ക് 58 കോടി രൂപ വന്നിരുന്നു. അതില്‍ നിന്നുമാണ് 20 കോടി രൂപ യുഎഇ യിലെ റെഡ്ക്രസന്റ് എന്ന സ്ഥാപനം വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കായി നല്കിയതും, 3.25 കോടി രൂപ സ്വപ്ന സുരേഷിനും കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദിനുമായി കമ്മീഷനായി നല്കിയതും. ബാക്കിതുക യെവിടെയെന്നാണ് കണ്ടെത്തേണ്ടത്. ഇതിനൊപ്പം ഓരോ രാജ്യത്തുനിന്നും വന്ന ഇത്തരത്തിലുളള സഹായങ്ങളെപ്പറ്റിയും അന്വഷിക്കും.
കോണ്‍സുലേറ്റിന് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതാണ് നേരത്തെ അന്വേഷണത്തിന് തടസമായിരുന്നത്. എന്നാല്‍ സ്വര്‍ണ കടത്തും ഡോളര്‍ കടത്തും മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, മുന്‍ അഡ്മിന് അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി ,ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ്്ലി ഷൗക്രി എന്നിവരുടെ അറിേേവാടെയും സഹായത്തോടെയുമാണ് നടന്നതെന്ന തെളിഞ്ഞതോടെ നയതന്ത്ര പരിരക്ഷ ഇനി നിലനില്‍ക്കില്ല. ഇതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ പുതിയ കേസിനുളള സാധ്യത തേടുന്നത്.
മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിന് അതിന് ഒരുദിവസം മുമ്പ് സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവ ശങ്കരനും യുഎഇയില്‍ ഉണ്ടായിരുന്നു. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം കൊണ്ടുവരാന്‍ പാടില്ലന്ന കേന്ദ്ര നിര്‍ദ്ദേശം നിലനിന്നിരുന്നതിനാലാണ് കോണ്‍സുലേറ്റ വഴി പണം കേരളത്തിലെത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രഏജന്‍സികളുടെ നിഗമനം.