ഫരീദാബാദ്: ഫരീദാബാദിലെ അഗര്‍വാള്‍ കോളജില്‍ പരീക്ഷയെഴുതിയിറങ്ങിയ നികിത തോമര്‍ എന്ന 21 വയസുകാരിയെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന കേസില്‍ മുഖ്യപ്രതി തൗസീഫ്, കൂട്ടാളി രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്നു ഫരീദാബാദ് സെഷന്‍സ് കോടതി. ഇവരുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.നികിതയും തൗസീഫും നേരത്തേ സഹപാഠികളായിരുന്നു. രണ്ടു വര്‍ഷം മുമ്പു നികിതയുടെ കുടുംബം തനിക്കെതിരേ കേസ് കൊടുത്തതോടെ പഠനം മുടങ്ങിയെന്നും അവള് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നതറിഞ്ഞ് പ്രതികാരം ചെയ്തതാണെന്നുമാണ് തൗസീഫിന്റെ മൊഴി. നികിതയെ തൗസീഫ് ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതും ചെറുത്തുനിന്നതോടെ റിവോള്‍വര്‍ എടുത്തു നിറയൊഴിക്കുന്നതും സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26-നായിരുന്നു കൊലപാതകം.
നികിത തോമര്‍ വധക്കേസ്: തൗസീഫും രെഹാനും കുറ്റക്കാര്‍; ശിക്ഷാവിധി 26/03/21 വെള്ളിയാഴ്ച
