വയനാട്: നാഷണല്‍ ലോക് അദാലത്ത്

വയനാട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വയനാട് ജില്ലയില്‍ കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി  കോടതി കേന്ദ്രങ്ങളില്‍ വെച്ച്   ഏപ്രില്‍ 10ന്  നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി വെള്ളക്കരം, മെയ്ന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തിലേക്ക് നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍  നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്കുകേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹ മോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വ്വീസ് സംബന്ധിച്ച കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകളും അദാലത്തില്‍  പരിഗണിക്കും. പുതിയ പരാതികള്‍ മാര്‍ച്ച്  31 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ഓഫീസുകളുമായോ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിലോ ബന്ധപ്പെടാം. 04936207800

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →