അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം: മന്‍സുഖിന്റെ കൊലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) ആണ ് പ്രതികളെ പിടികൂടിയത്. കേസില്‍ ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാള്‍ക്ക് അന്വേഷണം പുരോഗമിക്കുകയാണ്. മന്‍സുഖ് ഹിരണിനെ മുംബൈയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ സസ്പെന്‍ഷനിലായ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസയുടെ പങ്കും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.നേരത്തെ അറസ്റ്റിലായ വിനായക് ഷിന്‍ഡെ, നരേഷ് ധാരെ എന്നിവരെ താനെ കോടതി മാര്‍ച്ച് 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ പോലിസുകാരന്‍ വിനായക് ഷിണ്‍ഡെ നിലവില്‍ സസ്പെന്‍ഷനിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →