തൃശ്ശൂർ: ആദ്യ ഡോസ് കോവിഡ് 19 വാക്‌സിൻ (കോവാക്‌സിൻ) സ്വീകരിച്ച ഫ്രണ്ട് ലൈൻ വർക്കേഴ്‌സിനുള്ള രണ്ടാമത്തെ ഡോസ് കോവിഡ് 19 വാക്‌സിൻ (കോവാക്‌സിൻ) 2021 മാർച്ച് 17, 23, 30 എന്നീ ദിവസങ്ങളിൽ നൽകുന്നതാണ്. കൂടാതെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ്, ദയ ആശുപത്രി, അശ്വനി ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ആദ്യ ഡോസ് കോവാക്‌സിൻ സ്വീകരിച്ച ഫ്രണ്ട് ലൈൻ വർക്കേഴ്‌സിനും ഈ ദിവസങ്ങളിൽ താഴെപ്പറയുന്ന സ്ഥാപനങ്ങളിൽ നിന്ന് രണ്ടാമത്തെ ഡോസ് വാക്‌സിനേഷൻ സ്വീകരിക്കാവുന്നതാണ് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിക്കുന്നു.
1. ജില്ലാ ആശുപത്രി തൃശ്ശൂർ
2. സാമൂഹിക ആരോഗ്യ കേന്ദ്രം വെള്ളാനിക്കര
3. ജില്ലാ ആശുപത്രി ഇരിഞ്ഞാലക്കുട
4. താലൂക്ക് ആശുപത്രി കുന്ദംകുളം
5. താലൂക്ക് ആശുപത്രി ചാലക്കുടി
6. താലൂക്ക് ആശുപത്രി കൊടുങ്ങല്ലൂർ
7. ജില്ലാ ആശുപത്രി വടക്കാഞ്ചേരി
8. താലൂക്ക് ആശുപത്രി ചാവക്കാട്
9. സാമൂഹിക ആരോഗ്യ കേന്ദ്രം മറ്റത്തൂർ
10. കുടുംബാരോഗ്യ കേന്ദ്രം ആളൂർ
11. താലൂക്ക് ആശുപത്രി ചേലക്കര
12. സാമൂഹിക ആരോഗ്യ കേന്ദ്രം തോളൂർ
13. സാമൂഹിക ആരോഗ്യ കേന്ദ്രം വാടാനപ്പള്ളി
14. സാമൂഹിക ആരോഗ്യ കേന്ദ്രം പെരിഞ്ഞനം
15. സാമൂഹിക ആരോഗ്യ കേന്ദ്രം വെള്ളാങ്ങല്ലൂർ
16. സാമൂഹിക ആരോഗ്യ കേന്ദ്രം ചേർപ്പ്
17. കുടുംബാരോഗ്യ കേന്ദ്രം തെക്കുംകര
18. സാമൂഹിക ആരോഗ്യ കേന്ദ്രം വടക്കേക്കാട്
19. സാമൂഹിക ആരോഗ്യ കേന്ദ്രം എരുമപ്പെട്ടി
20. എ.ആർ ക്യാംപ്, രാമവർമ്മപുരം
21. കേരള പോലീസ് അക്കാദമി
22. ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പുതുക്കാട്
23. കുടുംബാരോഗ്യ കേന്ദ്രം അയ്യന്തോൾ
24. ഗവ.എൽ.പി.സ്‌കൂൾ ആലപ്പാട്
25. സാമൂഹിക ആരോഗ്യ കേന്ദ്രം മുല്ലശ്ശേരി
26. സാമൂഹിക ആരോഗ്യ കേന്ദ്രം ആളൂർ
27. കുടുംബാരോഗ്യ കേന്ദ്രം കൂളിമുട്ടം
28. സാമൂഹിക ആരോഗ്യ കേന്ദ്രം കടപ്പുറം
29. സാമൂഹിക ആരോഗ്യ കേന്ദ്രം തിരുവില്വാമല
30. സാമൂഹിക ആരോഗ്യ കേന്ദ്രം പുത്തൻചിറ
31. കുടുംബാരോഗ്യ കേന്ദ്രം പാമ്പൂർ
32. കുടുംബാരോഗ്യ കേന്ദ്രം വേലൂർ



