കെ ടി ജലീലിന്റെ ആസ്തി 90.11 ലക്ഷം രൂപ

മലപ്പുറം: തവനൂരില്‍ ഇടത് സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച മന്തി കെ ടി ജലീലിന്റെയും കുടുംബത്തിന്റെയും ആകെ ആസ്തി 90.11 ലക്ഷം രുപ. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങളുളളത്. ജലീലിന്റെ കൈവശം 5,000 രൂപയാണുളളത്. 1,50,026രൂപ സബ് ട്രഷറിയിലും,84,588 രൂപഎസ്ബിഐ വളാഞ്ചേരിയിലും നിക്ഷേപമായുണ്ട്. 5,05,000 രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയുണ്ട്. ജലീലിന്റെ ജംഗമ ആസ്തി 7,96, 761 രൂപയാണ് ബാങ്ക് നിഷേപങ്ങള്‍ ഇന്‍ഷ്വറന്‍സ് പോളിസി എന്നിവയുടെ ആകെ മൂല്യമാണിത്. 95,000രൂപയുടെ ബാധ്യതയുണ്ട് . ഭൂമി വീട് എന്നീ സ്ഥാപവര ആസ്തികളുടെ മൂല്യം 50 ലക്ഷം രൂപയാണ്. ആകെ 57,96,761 രൂപയുടെ സ്വത്തുണ്ട്.

വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലായ ഭാര്യയുടെ ജംഗമ ആസ്തി 32,14,694 രൂപയാണ്. സബ് ട്രഷറിയില്‍ 17,89,390 രൂപയുണ്ട്. ബാങ്ക് നിഷേപമായി 8,85,304 രൂപയും 5.5 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയും ഉണ്ട്. ഭൂമിയടക്കമുളള സ്ഥാവര ആസ്തികളില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →