ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ വധുവായി ടെലിവിഷൻ അവതാരക സഞ്ജന ഗണേഷ്

ടെലിവിഷൻ അവതാരകയും 2014 ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേഷിനെ വധു ആക്കി കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര . വിവാഹത്തിൻറെ ഒരുക്കത്തോടനുബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ബുമ്ര കളിച്ചിരുന്നില്ല. വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ട്വൻറി20 പരമ്പരയിലും ബുമ്ര കളിക്കുന്നില്ല.

ഈ വരുന്ന 14 നും 15 നും ബുമ്രയുടെയും സഞ്ജനയുടെയും വിവാഹം ഗോവയിൽ വച്ച് നടക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിൽ സ്റ്റാർ സ്പോർട്സിലെയും പ്രീമിയർ ബാഡ്മിൻറൺ ലീഗിലെയും അവതാരികയായി സഞ്ജന എത്തിയിട്ടുണ്ട്. നേരത്തെ നടി അനുപമ പരമേശ്വരനുമായി ബുമ്ര പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. വിവാഹത്തിനായി താരം അവധിയെടുത്തു എന്നും അതേസമയം അനുപമ ഗുജറാത്തിലേക്ക് പോയതും ചേർത്ത് ഗോസിപ്പുകൾ ഏറെയുണ്ടായിരുന്നുവെങ്കിലും അനുപമയുടെ മാതാവ് ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →