റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍ഡിഎ യില്‍ അഞ്ച് സീറ്റിന് അവകാശവാദമുന്നയിച്ച് സികെ ജാനു

March 10, 2021 - 11:35 am

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ബാലുശേരി, കളമശേരി, മാവേലിക്കര സീറ്റുകള്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണമെന്ന് ആവശ്യമുന്നയിച്ച് സികെ ജാനു. വയനാട്ടിലെ സംവരണ സീറ്റുകളായ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവയ്ക്കായി ജെ.ആര്‍.പി സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിെേലാരു സീറ്റില്‍ ജാനു സ്ഥാനാര്‍ത്ഥിയാവും . 11/03/21 വ്യാഴാഴ്ച പാര്‍ട്ടി നേതൃയോഗം കോഴിക്കോട് ചേരുന്നുണ്ട്.

ബിജെപിക്ക് വിജയ സാദ്ധ്യതയുളള സീറ്റുകള്‍ ഘടക കക്ഷിക്ക് നല്‍കുന്നതിനോട് യോജിക്കാനാവില്ലെന്ന നില പാടിലാണ് ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണിമാറുന്ന രീതി ശരിയല്ലെന്നും പാര്‍ട്ടിനേതാക്കള്‍ പറയുന്നു. എന്നാല്‍ അമിത് ഷാ പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് ജെആര്‍പി മുന്നണിക്കൊപ്പം നില്‍ക്കുന്നതെന്ന് ജാനു വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ടിക്കറ്റില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ച സികെ ജാനു 27,920 വോട്ട് നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *