സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല: വിജയകാന്തിന്റെ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടു

ചെന്നൈ: നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് എഐഎഡിഎംകെ ബിജെപിയുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. 23 സീറ്റുകള്‍ ആവശ്യപ്പെട്ട ഡിഎംഡികെയ്ക്ക് 12ല്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് എഐഎഡിഎംകെ നിലപാട് കടുപ്പിച്ചതോടെയാണ് സഖ്യത്തില്‍ വിള്ളലുണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ വിജയകാന്തിന്റെ പാര്‍ട്ടി സഖ്യം വിട്ടത് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയായിട്ടുണ്ട്. 2019 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു വിജയകാന്തിന്റെ ഡിഎംഡികെ എന്‍ഡിഎയുടെ ഭാഗമായത്.ന മൂന്ന് വട്ടം ചര്‍ച്ച നടത്തിയിട്ടും ഇരു വിഭാഗവും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ ഡിഎംഡികെ സഖ്യം വിടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →