തിരഞ്ഞെടുപ്പ് 2021; ഉദ്യോഗസ്ഥരുടെ വിവരം മറച്ചു വച്ചാല്‍ നടപടി

കൊല്ലം: എല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപന മേധാവികളും അവരവരുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. ചില സ്ഥാപനങ്ങളില്‍ നിന്നുള്ള പട്ടികയില്‍ വീഴ്ച കണ്ടത്തിയിട്ടുണ്ട്. ഹയര്‍ സെക്കന്ററി/സ്‌കൂള്‍ അധ്യാപകരുടെ പ്രത്യേകം പട്ടിക നല്‍കണമെന്നിരിക്കെ ഒരു വിഭാഗത്തിന്റേത് മാത്രമായി നല്‍കുന്നത് അംഗീകരിക്കില്ല. ഇതു ഗൗരവമായി തന്നെയാണ് കാണുന്നത്.

പട്ടിക നല്‍കാനുള്ളവര്‍ അത് കുറ്റമറ്റ രീതിയില്‍ തയ്യാറാക്കി ഇലക്ട്രല്‍ രജിസ് ട്രേഷന്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍ക്ക് ഇന്ന് (മാര്‍ച്ച് 9) ഉച്ചയ്ക്ക് 12 മണിക്കകം കൈമാറണം എന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →