അവബോധന ക്ലാസ് നടന്നു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള അവബോധന ക്ലാസ് നടന്നു. ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള വിവിധ ക്ഷേമ പദ്ധതികളെയും നിയമ സഹായങ്ങളെപ്പറ്റിയും ക്ലാസുകൾ നടന്നു. നാഷണൽ ട്രസ്റ്റന്റെ കൺവീനർ ടി.ടി. രാജപ്പൻ, കേരള സാമൂഹ്യ സുരക്ഷ മിഷന്റെ ജില്ല കോ-ഓർഡിനേറ്റർ എം.സി. ജിൻസ് എന്നിവർ  ക്ലാസുകൾ എടുത്തു. ആർ.ഇ.ഐ.സി മെഡിക്കൽ ഓഫീസർ ഡോ. എ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആരതി ഉദയകുമാർ, മാനേജർ ലിനി ആനി ഗ്രിഗറി എന്നിവര്‍ സംസാരിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →