‘പ്രായവും ലിംഗവും പരിഗണിച്ചാണോ കുറ്റവും ശിക്ഷയും തീരുമാനിക്കുക ‘ ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതിപ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത ദല്‍ഹി പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ.

ലിംഗത്തിന്റെയും പ്രായത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തിലാണോ ഒരു കുറ്റകൃത്യം തീരുമാനിക്കുക എന്നാണ് ദിഷ രവിയുടെ അറസ്റ്റിനെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അമിത് ഷാ വ്യാഴാഴ്ച(18/02/21) പ്രതികരിച്ചത്.

ടൂള്‍ കിറ്റ് കേസ് ദല്‍ഹി പൊലീസിന് പരിപൂര്‍ണ സ്വാതന്ത്രത്തോടെ അന്വേഷിക്കാമെന്നും അവര്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ അമിത് ഷാ കേസിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റില്ലെന്നും കൂട്ടിച്ചേർത്തു.

ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →