തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് എയിഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റൈുക്കും. കുട്ടികളുടെ കുറവും നടത്തിപ്പിലെ പ്രയാസങ്ങളുമടക്കം മാനേജുമെന്റുകള്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സ്കൂളുകള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സ്കളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെഇആര്‍ വ്യവസ്ഥകള്‍ പ്രകാരം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
പുലിയന്നൂര്‍ സെന്റ് തോമസ് യുപി.സ്കൂള്‍, ആര്‍വിഎല്‍പിഎസ് കുരുവിലശേരി, എഎല്‍പിഎസ് മുളവുകാട്, എംജിയുപിഎസ് പെരുമ്പിളളി മുളന്തുരുത്തി, എല്‍പിഎസ് കഞ്ഞിപ്പാടം, എന്‍എന്‍എസ് യുപിഎസ് ആലക്കാട്, എസ് എം എല്‍പിഎസ് പുലിശേരി, ടിഐയുപിഎസ് പൊന്നാനി, ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്ററി സ്കൂള്‍ നടുവത്തൂര്‍, സര്‍വജന ഹയര്‍ സെക്കന്ററി സ്കൂള്‍ പുതുക്കോട്,പാലക്കാട്, എന്നിവയാണ് ഏറ്റൈടുക്കുന്നത്.