റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് എഐവൈഎഫ്

February 15, 2021 - 5:29 pm

തിരുവനന്തപുരം: സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് എഐവൈഎഫ്. സര്‍ക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

യുവജനങ്ങള്‍ക്കായി സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും എഐവൈഎഫ്. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തെ മുതലെടുത്ത് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *