മുട്ടിലിഴഞ്ഞ് യാചനാ സമരവുമായി ഉദ്യോഗാർത്ഥികൾ

കണ്ണൂർ: സംസ്ഥാനത്തൊട്ടാകെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമാവുന്നു. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാര്‍ത്ഥികള്‍ യാചനാ സമരം നടത്തി. സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമരപന്തലിലേക്ക് മുട്ടിലിഴഞ്ഞാണ് വനിതാ ഉദ്യോഗാര്‍ത്ഥികളടക്കം പ്രതിഷേധിക്കുന്നത്. സമരത്തിനിടെ ചിലര്‍ കുഴഞ്ഞു വീണു. ചൊവ്വാഴ്ച (16/02/21) മുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ ബന്ധുക്കളെ കൂടി സമരത്തില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ട്.

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുക, താല്‍ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമയം 21 ദിവസത്തിലെത്തിയിരെക്കെയാണ് കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →