റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസ്കർ അമീറിന്റെ പുതിയ ചിത്രം ഈയൽ..അജ്മലും വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങൾ

February 13, 2021 - 10:44 am

വൈറ്റ് ഹൗസ് മോഷൻ പിക്ചേഴ്സ് ബാനറിൽ അഡ്വക്കറ്റ് സുധീർബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഈയൽ. അസ്കർ അമീർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ അജ്മൽ അമീറും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് കേന്ദ്രകഥാപാത്രങ്ങൾ.

പുതുമുഖം മാളവിക, നന്ദു, ഇർഷാദ്, സുധി കോപ്പ , നന്ദൻ ഉണ്ണി, അനീഷ് ഗോപാൽ, മെറിൻ ഫിലിപ്പ്, പാർവതി നമ്പ്യാർ | സ്മിത എന്നിവരാണ് മറ്റു താരങ്ങൾ. ഏറെ വ്യത്യസ്തമാർന്ന പ്രമേയമുള്ള ഈയലിന്റെ ചിത്രീകരണം പീരുമേട്ടിൽ പൂർത്തിയായി.

രണ്ട് എന്ന ചിത്രം പൂർത്തിയാക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധായകനാകാൻ ഒരുങ്ങുന്നു. തിരക്കഥ പങ്കാളിയും നടനുമായ വിപിൻ ജോർജുമായി ചേർന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെആദ്യ സംവിധാന സംരംഭം. സംവിധാനം ചെയ്യുന്ന സിനിമയുടെ എഴുത്തു ജോലിയിലാണ് വിഷ്ണുവും ബിബിനും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *