തിരുവനന്തപുരം: സംസ്ഥാനത്താനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില ഉയര്‍ന്നു. വെളളിയാഴ്ച (12/02/21) 29 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസല്‍ ലിറ്ററിന് 36 പൈസയും കൂടി. തിരുവനന്തപുരത്ത് 90.02 ആണ് പെട്രോള്‍ വില. ഡീസലിന് 84.27 രൂപയും. കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയും. കോഴിക്കോട് പെട്രോള്‍ വില 88.60, ഡീസല്‍ 82.97 രൂപയും.
അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില ബാരലിന് 60.78 ഡോളറായി ഉയര്‍ന്നതും ആവശ്യം വര്‍ധിച്ചതുമാണ് ഇന്ധനവില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ 2014 ജൂണില്‍ അസംസ്‌കൃത എണ്ണവില 105 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില 72 രൂപയായിരുന്നു.

