റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

March 7, 2020 - 10:36 am

കോഴിക്കോട് മാര്‍ച്ച് 7: കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലെയും കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ ഫാമുകളിലെ കോഴികളെ കൊന്ന് കത്തിച്ചുകളയാന്‍ തീരുമാനം. ഫാമുകളില്‍ നിന്ന് ഒരു കിമീ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നുകളയും. രോഗം ആളുകളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ചതിന് 10 കിമീ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.

2016ലാണ് സംസ്ഥാനത്ത് ഇതിനുമുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *