കര്‍ഷകരുടെ മഹാപഞ്ചായത്തും ഉപരോധവും: ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കമുള്ളവരുടെ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഐബി ചീഫ്, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടക്കുക. കര്‍ഷക സമരത്തിന്റെ ഭാഗമായി ആറാം തീയതി നടക്കുന്ന ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ടാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ആറാം തീയതിയിലെ പ്രതിഷേധത്തില്‍ രാജ്യത്തെ എല്ലാ ദേശീയപാതകളും സ്തംഭിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. കര്‍ഷക പ്രതിഷേധത്തില്‍ എല്ലാ കര്‍ഷകരും പങ്കാളിത്തം ഉറപ്പാക്കാനായി രാജ്യവ്യാപകമായി മഹപഞ്ചായത്തുകള്‍ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി എല്ലാ താലൂക്കുകളിലും ജില്ലാ കേന്ദ്രങ്ങളിലും മഹാപഞ്ചായത്തുകള്‍ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.മഹാപഞ്ചായത്തുകളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനും സംഘടനകള്‍ തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →