ന്യൂഡല്‍ഹി: ബജറ്റില്‍ കാര്‍ഷിക വികസന സെസ് പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടുമുതല്‍ പുതിയ സെസ് നിലവില്‍ വരും.
മദ്യത്തിന് 100 ശതമാനം, ക്രൂഡ് പാം ഓയില്‍- 17.5 ശതമാനം, സോയാബീന്‍, സൂര്യകാന്തി എണ്ണ 20 ശതമാനം, ആപ്പിള്‍ 35 ശതമാനം,സ്വര്‍ണം, വെള്ളി കട്ടികള്‍ക്ക് 2.5 ശതമാനം, കല്‍ക്കരി, ലിഗ്നൈറ്റ് 1.5 ശതമാനം, യൂറിയ പോലുള്ള വളം 5 ശതമാനം, പയര്‍ 40 ശതമാനം, വെള്ള കടല 30 ശതമാനം, കറുത്ത കടല 50 ശതമാന, പരിപ്പ് 20 ശതമാനം, പരുത്തി 5 ശതമാനം എന്നിങ്ങനെയാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഉപഭോക്താവിന് അധിക ബാധ്യത വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. എന്നാല്‍, ആദ്യഘട്ടത്തിലുള്ള ആശ്വാസ നടപടികള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്

