കേന്ദ്ര ബഡ്ജറ്റ് , 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റിന് വിധേയരാകണം

ന്യൂഡൽഹി: ഗതാ​ഗത മേഖലയിൽ പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി. വോളന്ററി വെഹിക്കിൾ സ്ക്രാപ്പിം​ഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ്ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ​ഗതാ​ഗതത്തിന്റെ കാര്യത്തിൽ ഈ കലാവാധി 15 വർഷമാണ്.

പഴയതും ഉപയോ​ഗശൂന്യവുമായ വാഹനങ്ങൾ മാറ്റാൻ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ ഇന്ധന ക്ഷമത വർധിപ്പിക്കാനും പരിസ്ഥിതി സൗഹാർദമാകുവാനും സഹായിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതി പ്രകാരം മൂന്ന് തവണയിൽ കൂടുതൽ വാഹനം ഫിറ്റ്നസ് ടെസ്റ്റിൽ തോറ്റാൽ വാഹനം നർബന്ധിതമായും റോഡിൽ നിന്ന് ഒഴിവാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →