ന്യൂഡൽഹി: ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില തിങ്കളാഴ്ച(01/02/21) രാവിലെ 5.3 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. സാധാരണ നിലയേക്കാൾ വളരെ താഴ്ന്നതാണ് ഈ താപനിലയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച(31/01/21) രാവിലെ ഒരു ശീത തരംഗം ദില്ലിയിൽ പതിച്ചിരുന്നു. കഴിഞ്ഞ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും ശീത തരംഗങ്ങൾ രാജ്യ തലസ്ഥാനത്തെ വിറങ്ങലിപ്പിച്ചിരുന്നു. തണുത്തതും വരണ്ടതുമായ വടക്കുപടിഞ്ഞാറൻ കാറ്റ് സമതലങ്ങളിലൂടെ വീശുകയാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
സമതലങ്ങളിൽ, കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസായി കുറയുകയാണെങ്കിൽ ശൈത്യതരംഗം പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരിയിൽ ദില്ലിയിൽ 7 ‘കോൾഡ് വേവ്’ ദിവസങ്ങൾ രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു.

