സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായുളള മുഖ്യമന്ത്രിയുടെ ആശയസംവാദത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായുളള ആശയ സംവാദത്തിനായി മുഖ്യമന്ത്രി യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവകേരളം യുവകേരളം -ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്‌ സംവാദം.

കേരളത്തിലെ അഞ്ച്‌ സര്‍വകാലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി ഒന്ന്‌ . ആറ്‌, എട്ട, പതിനൊന്ന്‌, പതിമൂന്ന്‌ തീയതികളിലാണ്‌ പരിപാടി . ഒന്നാംതീയതി കുസാറ്റിലും ആറിന്‌ കേരള സര്‍വകലാശാലയിലും, എട്ടിന്‌ മഹ്‌ത്മഗന്ധി സര്‍വകലാശാലയിലും, 11ന്‌ കാലിക്കറ്റിലും, 13 ന്‌ കണ്ണൂര്‍ സര്‍വകലാശാലയിലുമാണ്‌ ആശയസംവാദം നടക്കുന്നത്‌.

വിവിധ മേഖലകളില്‍ കഴിവ്‌ തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. 200 വിദ്യാര്‍ത്ഥികള്‍ ഓരോ പരിപാടിയിലും നേരിട്ടും മറ്റുളളവര്‍ ഓണ്‍ലൈനിലുമായിട്ടാണ്‌ ‌ പങ്കെടുക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →