രാജ്യത്തെ മുഴുന്‍ പൗരന്മാര്‍ക്കും കോവിഡ്‌ വാക്‌സിന്‍ പ്രഖ്യാപിച്ച്‌ യുഎഇ

രാജ്യത്തെ മുഴുന്‍ പൗരന്മാര്‍ക്കും കോവിഡ്‌ വാക്‌സിന്‍ നല്‍കുമെന്ന്‌ യുഎഇ പ്രഖ്യാപിച്ചു. ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുന്നുവെന്നായിരുന്നു യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നത്‌. ഇതുവരെ 26,77,875 പേര്‍ വാക്‌സിന്‍ സ്വീകിച്ചിട്ടുണ്ട്‌ . നിലവില്‍ വാക്‌സിന്‍ വിതരണ നിരക്കില്‍ ലോകത്ത്‌ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ്‌ യുഎഇ.

വാക്‌സിന്‍ എടുത്ത്‌ കോവിഡിന്റെ വ്യാപനത്തെ തടയാനാണ്‌ യുഎഇ യുടെ തീരുമാനം. വാക്‌സിന്‍ സ്വീകരിക്കുന്ന ഓരോരുത്തരും കോവിഡ്‌ പ്രതിരോധത്തില്‍ പങ്കാളിയാവുകയാണെന്ന്‌ ദേശീയ ദുരന്ത നിവാരണ സമിതി പറഞ്ഞു. അതിനിടെ രാജ്യത്തെ കോവിഡ്‌ കണക്കുകളുടെ ആധികാരിത ചോദ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ അധികൃതര്‍ തളളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →