ഉത്സവ പറമ്പുകളിലെ ഗജരാജാക്കന്മാരില്‍ തലപ്പൊക്കത്തിന്റെ തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന മംഗലാംകുന്ന് കര്‍ണ്ണന്‍ ചരിഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമീക നിഗമനം. ഗജരാജന് 60 വയസ് പ്രായമായിരുന്നു. പ്രായാധിക്യത്തിന്‍റേ തായ പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി കര്‍ണ്ണനെ അലട്ടിയിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ചരിഞ്ഞത്. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍.
2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണ്ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്. എഴുന്നളളത്ത് തുടങ്ങും മുതല്‍ തിടമ്പിറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്‍പ്പാണ് കര്‍ണ്ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുളള ആനകള്‍ കൂട്ടാനകളായി എത്തുമ്പോള്‍ പോലും ഈ ‘നിലവു’കൊണ്ടാണ് കര്‍ണ്ണന്‍ ശ്രദ്ധേയനാവുന്നത്. ഉടല്‍ നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചരിയാനാവും.

