തിരുവനന്തപുരം: പ്രതിന്ധികളുടെ കോവിഡ് കാലത്തും രാജ്യത്ത് സര്‍വ്വകാല റെക്കാര്‍ഡുകളും ഭേദിച്ച് ഇന്ധനവില മുന്നോട്ട് കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 25 പൈസവീതം ആണ് കൂട്ടിയിരിക്കുന്നത്. പെട്രോള്‍ 85.72 രൂപ. ഡീസല്‍ 79.88 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. രണ്ടുമാസത്തിനിടെ അഞ്ചുരൂപയോളം വില വര്‍ദ്ധിച്ചു. രാജ്യത്തെ ഇന്ധനവില മൂലം വലയുകയാണ് പൊതുജനം.
ഇന്ധനവില ഏറ്റവും ഉയര്‍ന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. പൊതുഗതാഗത മാര്‍ഗ്ഗങ്ങളിലെ നിയന്ത്രണം കാരണം സ്വന്തം വാഹനം മാത്രം ആശ്രയിക്കേണ്ട മുംബൈക്കാരടക്കം ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. ലോക്കല്‍ ട്രെയിനാണ് മുംബൈയുടെ ജീവനാഡിയെന്ന് പറയാറുണ്ട്. ഒരു ദിവസം 50 ലക്ഷത്തിലധികം യാത്രക്കാരാണ് ഈ സംവിധാനം വഴി യാത്ര ചെയ്യുന്നത്. പക്ഷെ കോവിഡ് കാലങ്ങളില്‍ ട്രെയിനിലേക്കുളള പ്രവേശനം അവശ്യ സര്‍വീസ്കാര്‍ക്ക് മാത്രമായി. അല്ലാത്തവര്‍ എന്തുചെയ്യണമെന്നാണ് അവിടെ ഉന്നയിക്കപ്പെടുന്ന പ്രമുഖ ചോദ്യം. മുംബൈയില്‍ പെട്രോള്‍വില 91.80 രൂപയും ഡീസലിന് 82.13 രൂപയും ആണ്. കഴിഞ്ഞ ഏപ്രിലില്‍ പെട്രോളിന് 76 രൂപയായിരുന്നു. മുംബൈയില്‍ ഒരുവര്‍ഷം കൊണ്ട് 16 രൂപയാണ് കൂടിയത്. പെട്രോളിന് 94 രൂപ കടന്ന പര്‍ഭിണി ജില്ലയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില.

