തിരുവനന്തപുരം: നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കാനില്ലെന്ന് സംസ്ഥാന ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രചാരണത്തില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഇത്തവണ മത്സര രംഗത്തു നിന്ന് മാറിനില്ക്കാന് ഉദ്ദേശിക്കുന്നത് ഇക്കാര്യത്തിലുളള തങ്ങളുടെ തീരുമാനം ഉടന്‍ അറിയിക്കാമെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാന അദ്ധ്യക്ഷന്മാര് മത്സരിക്കുന്നതാണ് ബി ജെ പിയിലെ സാധാരണ കീഴ്വഴക്കം.
കേന്ദ്രമന്ത്രി വി. മുരളീധരന്, നടന് സുരേഷ് ഗോപി, കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ് തുടങ്ങി പാര്‍ട്ടിയിലെ സംസ്ഥാനത്തെ ഉന്നതരില്‍ പലരും ഇത്തവണ മത്സരരംഗത്തുണ്ട്. ഈ അവസരത്തില്‍ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാല്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാവില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്.
അതേസമയം ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്ന് പാര്‍ട്ടി കരുതുന്ന 30 മണ്ഡലങ്ങളില്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ച ഏജന്‍സിയുടെ രണ്ട് ഘട്ടം സര്‍വേ പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച നിര്‍ദേശവുമായി സര്‍വേ റിപ്പോര്‍ട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു നല്‍കുമെന്നാണ് സൂചന. ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകും എന്നാണ് അറിയുന്നത്. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് മുന്നോടിയായി പ്രമുഖദേശീയ നേതാക്കള്‍ സംസ്ഥാനത്ത് എത്തിയേക്കും.

