കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഇതുവരെ 10 കോടിയിലധികം വീടുകള്‍ നല്‍കിയിട്ടുളളതായി അമിത്ഷാ

ഗാന്ധിനഗര്‍: ഗ്രാമീണ നഗര പ്രദേശങ്ങളില്‍ 2022 ഓഗസ്റ്റ് 15 നകം രാജ്യേത്ത മുൂഴുന്‍ പൗരന്മാര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. അഹമ്മദാബാദിലെ ഷിലാജില്‍ ഒരു കിലോമീറ്റര്‍ നീളമുളള ഓവര്‍ ബ്രിഡ്ജിന്റ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകകയായിരുന്നു അഭ്യന്തര മന്ത്രി. മോദിസര്‍ക്കാര്‍ പത്ത് കോടിയിലധികം വീടുകള്‍ ഇതുവരെ നല്‍കിയിട്ടുളളതായി അദ്ദേഹം പറഞ്ഞു. 13 കോടിയിലധികം ദരിദ്രകുടുംബങ്ങള്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് സിലണ്ടറുല്‍ നല്‍കി.എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉറപ്പാക്കി. 2022 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ജല കണക്ഷന്‍ ഉറപ്പാക്കുന്നതിനാമ് ഇപ്പോഴത്തെ ശ്രമമെന്ന്ും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ലോക സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യത്ത് ജലകണക്ഷന്‍ ഇല്ലാത്ത ഒരു ഭവനം പോലും ഉണ്ടാകില്ലെന്ന് തനിക്ക ഉറപ്പുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. അതുപോല രാജ്യത്ത് ആളില്ലാ റയില്‍വേ ക്രോസിംഗുകളും ഉണ്ടാകില്ല. അഹമ്മദാബാതിലെ തല്‍തേജ് -ഷിലാജ് പ്രദേശത്തെ ഓവര്‍ബ്രിഡിഡ്ജ് വെര്‍ച്വല്‍ ഉദ്ഘാാടനത്തില്‍ ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതന്‍ പട്ടേല്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →