നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടാന ശല്ല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ പ്രത്യേക സെഘത്തെ രൂപീകരിച്ചു. റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തിലുളള 41 അംഗ സംഘത്തിനാമ് രൂപം നല്‍കിയിരിക്കുന്നത്.
7 ആര്‍ആര്‍ടി അംഗങ്ങള്‍ , വനംവകുപ്പുജീവനക്കാര്, സുരക്ഷാ ചുമതലയുളള പോലീസുകാര്‍, എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 41 അംഗ സംഘം. വനമേഖലകളില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സംഘം നിരീക്ഷണം ആരംഭിച്ചു. ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കാട്ടാനകളുടെ സാന്നിദ്ധ്യം കൂടുതലുളള മേഖല കേന്ദ്രീകരിച്ച് നടത്തുന്ന തെരച്ചില്‍ വൈകുന്നേരം 5 വരെ തുടരും. കാട്ടാനകളെ കണ്ടെത്തിയാല്‍ തുരത്തി ഉല്‍ക്കാടുകളിലേക്ക് അയക്കും. തോക്കുള്പ്പെടയുളള സംവിധാനങ്ങളോടെയാണ് സംഘം തെരച്ചില്‍ നടത്തുന്നത്.
കാട്ടാനകള്‍ നിലമ്പൂര്‍ ടൗണ്‍ ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ ജനജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി. നിലമ്പൂര്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

