തിരുവനന്തപുരം: പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് നിയമ സഭ വ്യാഴാഴ്ച(21/01/21) പരിഗണിക്കും.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ 10 മണിക്ക് സഭ നോട്ടീസ് പരിഗണിക്കും.
നോട്ടീസ് പരിഗണിക്കുമ്പോൾ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും ഡെപ്യൂട്ടി സ്പീക്കറാകും സ്പീക്കർക്കെതിരായ നോട്ടീസ് പരിഗണിക്കുമ്പോൾ സഭ നിയന്ത്രിക്കുക.



