റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമ്പൈൻഡ് ഗ്രാജ്വേറ്റ് തല പരീക്ഷ (CGLE) 2020 സംബന്ധിച്ച്

January 20, 2021 - 10:34 pm

കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ (CGLE) 2020 എന്ന പേരിൽ ഒരു കമ്പ്യൂട്ടർ അധിഷ്ഠിത ഓപ്പൺ മത്സര പരീക്ഷ 2021 മെയ് 29 മുതൽ ജൂൺ 7 വരെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യമെമ്പാടുമായി സംഘടിപ്പിക്കുന്നു. പരീക്ഷക്കായി ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പരീക്ഷ രീതി, സിലബസ്, മറ്റു വിവരങ്ങൾ എന്നിവയ്ക്കായി www.ssckkr.kar.nic.in അല്ലെങ്കിൽ https://ssc.nic.in എന്നീ വെബ്സൈറ്റുകളിൽ 2020 ഡിസംബർ 29ന് നൽകിയിട്ടുള്ള എസ് എസ് സി നോട്ടീസ്, പരീക്ഷാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 ജനുവരി 31 (രാത്രി 11:30) വരെയാണ് വനിതകൾ, എസ് സി/എസ് ടി/PWD വിഭാഗക്കാർ, വിരമിച്ച സൈനികർ തുടങ്ങി സംവരണത്തിന് അർഹതയുള്ളവർക്ക് പരീക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *