തിരുവനന്തപുരം: തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവനനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടന്ന തട്ടിപ്പിലാണ് സംഭവം . സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ രാജ്‌മോഹന്‍ എസ്‌ജെ യെയാണ് താക്കീത് ചെയ്തത്.തട്ടിപ്പ് നടന്നെന്ന സംശയം ആദ്യം ഉദ്യോഗസ്ഥരെ അറിയിച്ചത് രാജ് മോഹനായിരുന്നു. ധന വകുപ്പിന്റെ ഈ നടപടി ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കിയട്ടുണ്ട്.
വഞ്ചിയൂര്‍ സബ് ട്രഷറി ഓഫീസറായി വിരമിച്ച വി ഭാസ്‌ക്കറിന്‍റെ യൂസര്‍ ഐഡി ഉപോയഗിച്ചായിരുന്നുപ്രതി ബിജുലാല്‍ തട്ടിപ്പ് നടത്തിയിരുന്നത്. വി.ഭാസ്‌ക്കരന്‍ വിരമിച്ചശേഷം യൂസര്‍ ഐഡി അടക്കമുളളവ ഡീ ആക്ടിവേറ്റ ്‌ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്തിരുന്നത്. ട്രഷറി ഡയറക്ടര്‍ എഎം ജാഫര്‍, ട്രഷറി സേവിംഗ്‌സ് ബാങ്ക് ആപ്ലിക്കേഷന്‍ ചീഫ് കോഡിനേറ്റര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍, സംസ്ഥാന കോഡിനേറ്റര്‍ മണി എന്നിവരെയാണ് താക്കീത് ചെയ്തത് .ഈ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് തട്ടിപ്പ കണ്ടെത്തി വിവരം അറിയച്ച രാജ്‌മോഹനേയും താക്കീത് ചെയ്ത് വിചിത്ര ടപടി ഉണ്ടായത്.

