കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും

നെയ്യാറ്റിൻകര: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പോലീസ്‌. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് പോലീസ് ഉടന്‍ തേടും. പ്രതികളെക്കുറിച്ച്‌ വ്യക്തമായ സൂചനകളില്ലാത്ത സാഹചര്യത്തിലാണ് നടപടി. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

5-1-2021 നാണ് കരിയിലക്കൂട്ടത്തിൽ രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിച്ചു. തുടർന്ന് നരഹത്യയ്ക്ക് പോലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →