പഞ്ചറായ ടയറുമായി കാറോടിച്ചുപോയ യുവാവിനെ പേനാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

കടുത്തുരുത്തി: പഞ്ചറായ ടയറുമായി കോറോടിച്ചുപോയ യുവാവിനെ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചു. ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ നിന്നും കുടുത്തുരുത്തിയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്‌.എന്നാല്‍ വഴിക്കുവച്ച ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന സ്റ്റെപ്പിനി മാറിയിട്ടു യാത്ര തുടര്‍ന്നു.എന്നാല്‍ വീണ്ടും ടയര്‍ പഞ്ചറായി. മറ്റുമാര്‍ഗ്ഗമില്ലാതെ പഞ്ചറായ ടയറുമായി മുന്നോട്ടുപോകാന്‍ യുവാവ്‌ തീരുമാനിച്ച . പക്ഷെ ഓട്ടത്തിനടയില്‍ മറ്റൊരു ടയര്‍കൂടി പഞ്ചറായി. ഇത്‌ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെസമയമായിരുന്നതിനാല്‍ ടയര്‍മാറ്റുന്നതിനുളള മറ്റുമാര്‍ഗ്ഗമൊന്നും ഇല്ലാഞ്ഞതിനാല്‍ പഞ്ചറായ ടയറുമായി അയാള്‍ മുന്നോട്ടുപോവുകയായിരുന്നു.

യാത്രയില്‍ സംശയം തോന്നിയ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന്‌ അറുനൂറ്റിംംഗലം നീരാളകോട്‌ ഭാഗത്തുവച്ച്‌ കാര്‍ തടയുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്‌തു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ യുവാവ്‌ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന ബോധ്യപ്പെട്ടതിനാല്‍ ഇയാളെ വിട്ടയക്കുകയായിരുന്നു. പഞ്ചറായ ടയറുകളുമായി കിലോമീറ്ററുകള്‍ ഓടിയതിനാല്‍ കാറിന്റെ ഡിസ്‌ക്കുകള്‍ ഉള്‍പ്പടെയുളളവ തകരാറിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →