ഇലക്ട്രിക്ക്‌ പോസ്‌റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ഫയര്‍ഫോഴ്‌സെത്തി ലക്ഷപെടുത്തി

ചിറയിന്‍കീഴ്‌: അറ്റകുറ്റ പണിക്കിടെ പോസ്‌റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. ചിറയിന്‍കഴ്‌ മഞ്ചായിമൂട്‌ ജംഗ്‌ഷനിലുളള പോസ്‌റ്റില്‍ കയറിയ അനില്‍കുമാര്‍ (48) നെ ആണ്‌ ആറ്റിങ്ങല്‍ അഗ്നി ശമന സേനാ വിഭാഗം രക്ഷപെടുത്തിയത്‌. ഇന്നലെ (15.1.2021) ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം.

ചിറയിന്‍കീഴ്‌ ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്‍മാന്‍ അനില്‍കുമാറിന്റെ ഷോള്‍ഡര്‍ ഭാഗത്തെ കുഴ ജോലിക്കിടെ തെറ്റുകയും അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ അനില്‍കുമാറിന്‌ താഴെ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്‌തു. സഹപ്രവര്‍ത്തര്‍ താഴെയിറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ്‌ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്.

Share
അഭിപ്രായം എഴുതാം