ചരിത്രത്തിലാദ്യമായി ഈ വര്‍ഷം മുഖ്യാതിഥിയുമില്ലാത്ത റിപബ്ലിക് ദിനാഘോഷം

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വിദേശ രാഷ്ട്രത്തലവന്മാരും മുഖ്യാതിഥിയുമില്ലാത്ത റിപബ്ലിക് ദിനാഘോഷമായിരിക്കും ഇത്തവണത്തേതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാജ് ശ്രീവാസ്തവ അറിയിച്ചു. ഇത്തവണ പുറത്തുനിന്നുള്ള അതിഥികളുണ്ടാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡുമായി ബന്ധപ്പെട്ടാണ് വിദേശരാജ്യ പ്രതിനിധികളെ ഒഴിവാക്കിയതെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിശദീകരണം. ലോകത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മുഖ്യ അതിഥിയെയും വിദേശത്തുനിന്ന് രാഷ്ട്രത്തലവന്മാരെയും ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയാണ് മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി അത് സ്വീകരിക്കുകയും ചെയ്തു. അതിനിടയിലാണ് ബ്രിട്ടനില്‍ ജനിതകവകഭേദം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ഈ സമയത്ത് രാജ്യത്തുനിന്ന് വിട്ടുനില്‍ക്കുന്നത് സാധ്യമല്ലെന്ന് വിശദീകരിച്ച് ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →