തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്നും മന്ത്രി പറഞ്ഞു. ദരിദ്രരായ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും.
മുന്നാക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

