എന്തൊക്കെ ഭീഷണി ഉണ്ടായാലും റഷ്യയിലേക്ക് ഉടൻ മടങ്ങുമെന്ന് അലക്സി നവാൽനി

മോസ്കോ : എന്തൊക്കെ ഭീഷണികളുണ്ടായാലും ഞായറാഴ്ച(17/01/21) റഷ്യയിലേക്ക് മടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് അലക്സി നവാൽനി.

വിഷം അകത്തുചെന്ന നിലയിൽ ഗുരുതരാവസ്ഥയിലായി ജർമനിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവാൽനി വ്ളാഡിമിർ പുടിനെതിരായ തന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നവാൽനിയ്ക്ക് വിഷം നൽകി എന്ന ആരോപണം പുടിൻ നിഷേധിച്ചിരുന്നു.

നവാൽ‌നി വിഷം കഴിച്ചതായി തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും റഷ്യയിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ക്രെംലിൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →