പാകിസ്താനും ചൈനയും ഉയര്‍ത്തുന്നത് ശക്തമായ ഭീഷണി: കരസേന മേധാവി

ന്യൂഡല്‍ഹി: പാക്- ചൈനയും കൂട്ടുകെട്ട് ഉയര്‍ത്തുന്നത് ശക്തമായ ഭീഷണിയാണെന്ന് കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ.’പാകിസ്താന്‍ തീവ്രവാദത്തെ പുല്‍കുന്നത് തുടരുകയാണ്. ഭീകരതയോട് ഞങ്ങള്‍ക്ക് യാതൊരുവിധ സഹിഷ്ണുതയുമില്ല. എപ്പോള്‍ പ്രതികരികരിക്കണമെന്നതും എങ്ങിനെ എവിടെ പ്രതികരിക്കണമെന്നതും ഞങ്ങള്‍ സ്വയം നിശ്ചയിക്കും. ഇത്തരത്തിലൊരു വ്യക്തമായ സന്ദേശമാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത്’. കഴിഞ്ഞ വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു.സമാധാനപരമായ പരിഹാരമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ എന്ത് സംഭവവും നേരിടാന്‍ തയ്യാറാണ്. ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ സാങ്കേതികവിദ്യകളുപയോഗിച്ച് സൈന്യത്തെ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികളാവിഷ്‌കരിക്കുന്നുണ്ട്. ”നരവനെ പറഞ്ഞു.

കരസേനാ ദിനത്തിന് മുന്നോടിയായുള്ള വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →