സംസ്ഥാനത്ത നാലുദിവസംകൂടി ഒറ്റപ്പെട്ട മഴക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാലുദിവസം കൂടി ഒറ്റപ്പെട്ട മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്‍റെ മുന്നറിയിപ്പ്‌. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെലഭിക്കുന്ന ശക്തമായ മഴയാണ്‌ ‌ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌.

കേരള തീരത്ത്‌ മണിക്കൂറില്‍ 45 മുതല്‍ 55 കിമി വരെ വേഗത്തില്‍ കാറ്റ് ‌വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്‌. കേരള തീരത്തുനിന്നും മാറി ലക്ഷദ്വീപ്‌, മാലി ദ്വീപ്‌ പ്രദേശങ്ങളിലും, കന്യാകുമാരി പ്രദേശങ്ങളിലും മോശം കാവാവസ്ഥക്കും മണിക്കൂറില്‍ 45 മുതല്‍ 55 കിമി. വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →