കൊച്ചി: പാലാരിവട്ടം ചിക്കിംഗ് റസ്റ്റോറന്റിന്റെ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന് അറസ്റ്റില്‍. പാലക്കാട് സ്വദേശി വേല്‍മുരുകനാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോൺ പാലാരിവട്ടം പോലീസ് പിടിച്ചെടുത്തു.ഇയാൾ മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.11-1-2021 തിങ്കളാഴ്ച നാലു മണിയോടെ ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് മൊബൈൽ കണ്ടത്. ഇവര്‍ ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ വേലുവും മറ്റൊരാളും മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു’
പിന്നീട് പുറത്തിറങ്ങിയ ഇവര്‍ സംഭവം നിഷേധിച്ചതോടെയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലീസ് എത്തിയാണ് വേലുവിനെ കസ്റ്റഡിയില്‍ എടുത്തത്.

