കൊറോണ: ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2600 കടന്നു

ബെയ്ജിങ് ഫെബ്രുവരി 24: ചൈനയില്‍ നോവല്‍ കൊറോണ വൈറസ് (കൊവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 2592 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 77,150 കടന്നെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച അറിയിച്ചു. 24,734 പേര്‍ക്ക് രോഗം ഭേദമായതായും കമ്മീഷന്‍ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കൊറോണ വൈറസ് മൂലമുണ്ടായ ന്യുമോണിയ ബാധിച്ച് 49,824 പേര്‍ ചികിത്സയിലാണ്. ഇന്നലെ മാത്രം 409 കൊറോണ വൈറസ് ബാധയേറ്റ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →